നഴ്സുമാരെ മ‍ര്‍ദ്ദിച്ച ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നാളെ തൃശൂരിൽ നഴ്സുമാരുടെ സമരം

Published : Jul 28, 2023, 04:58 PM IST
നഴ്സുമാരെ മ‍ര്‍ദ്ദിച്ച ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നാളെ തൃശൂരിൽ നഴ്സുമാരുടെ സമരം

Synopsis

നാളെ തൃശൂരിൽ നഴ്സുമാര്‍ സമ്പൂർണ സമരം പ്രഖ്യാപിച്ചു. യുഎൻഎ പിന്തുണയോടെയാണ് സമരം. അത്യാഹിത വിഭാഗമടക്കം പണിമുടക്കിൽ പങ്കെടുക്കുമെന്ന് യുഎൻഎ അറിയിച്ചു.

തൃശൂർ : ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ നഴ്സുമാരെ മ‍ര്‍ദ്ദിച്ച നെയ്ൽ ആശുപത്രി ഉടമ  ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം. നാളെ തൃശൂരിൽ നഴ്സുമാര്‍ സമ്പൂർണ സമരം പ്രഖ്യാപിച്ചു. യുഎൻഎ പിന്തുണയോടെയാണ് സമരം. അത്യാഹിത വിഭാഗമടക്കം പണിമുടക്കിൽ പങ്കെടുക്കുമെന്ന് യുഎൻഎ അറിയിച്ചു. ഡോ. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നിലപാട്. 

പ്രിൻസിപ്പൽ പട്ടികയിൽ അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാൻ ശ്രമിച്ചു: മന്ത്രി

ഇന്നലെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. 
ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃത‍ര്‍ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചര്‍ച്ച നടന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. ചര്‍ച്ച വിട്ട് പുറത്തിറങ്ങാന്‍ ഡോ. അലോക് തീരുമാനിച്ചതോടെ നഴ്സുമാര്‍ പ്രതിരോധിച്ചു. തുടര്‍ന്നാണ് കൈയ്യാങ്കളിയുണ്ടായത്. 

asianetnews live
 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി