ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം

Published : Feb 07, 2026, 03:04 PM IST
Nithin Nabeen and Rajeev chndrasekhar

Synopsis

തൃശൂർ ഒല്ലൂക്കരയിൽ ചുവരെഴുതി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ

തൃശൂർ: തൃശൂർ ഒല്ലൂക്കരയിൽ ചുവരെഴുതി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. ശബരിമല സ്വർണ്ണക്കൊള്ള ബിജെപി പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയം ആക്കും എന്നതിന്റെ സൂചനയും ദേശീയ അധ്യക്ഷൻ നൽകി. ദേശീയ അദ്ധ്യക്ഷനെ തന്നെ കളത്തിൽ ഇറക്കി ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചുവടുവെപ്പ് തുടങ്ങി. വികസനവും വിശ്വാസ സംരക്ഷണവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ചർച്ചാവിഷയമാകുമെന്ന സൂചനയാണ് ദേശീയ അദ്ധ്യക്ഷൻ നൽകിയത്. കാലടി ആദിശങ്കര ജന്മഭൂമി സന്ദർശനത്തിനുശേഷം മാധ്യമങ്ങളെ കണ്ട നിതിൻ നബീൻ  ശബരിമല സ്വർണ്ണക്കൊള്ള ബിജെപി ചർച്ചയാക്കുമെന്ന് വ്യക്തമാക്കി. ബിജെപിക്കെതിരെ ഇടത്, കോൺഗ്രസ് ക്യാമ്പുകൾ ആയുധമാക്കുന്ന കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കും ദേശീയ അദ്ധ്യക്ഷൻ തൃശ്ശൂരിൽ മറുപടി നൽകി.

റെയിൽവേ, തുറമുഖ, ടൂറിസം, കാർഷിക മേഖല ബാങ്കിംഗ് രംഗങ്ങളിലെ പരിഗണനകൾ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. യുപിഎസ് സർക്കാറിന്‍റെ കാലത്ത് കേരളത്തിനായി ലഭിച്ചതിനെക്കാൾ മെച്ചപ്പെട്ട പരിഗണന മോദി സർക്കാർ നൽകുന്നു എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പറഞ്ഞു  മുപ്പത് സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കാനാണ് ദേശീയ അധ്യക്ഷൻ കേരളത്തിലെ നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. സ്ഥാനാർത്ഥികളെ സംബന്ധിച്ച  സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും ദേശീയ അധ്യക്ഷൻ ഇന്നലെ തേടിയിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രണ്ടുകോടി രൂപ വാങ്ങി, കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല'; ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്
ശബരിമല സ്വർണക്കൊള്ള; എൻ വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു