തൃശൂർ പൂരം: കോർപ്പറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം

Published : Apr 27, 2023, 07:58 PM ISTUpdated : Apr 27, 2023, 07:59 PM IST
തൃശൂർ പൂരം: കോർപ്പറേഷൻ പരിധിയിൽ 48 മണിക്കൂർ മദ്യ നിരോധനം

Synopsis

48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിൽ എല്ലാ മദ്യശാലകളും അടച്ചിടണമെന്ന് കളക്ടറുടെ ഉത്തരവ്

തൃശൂർ : തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉത്തരവിട്ടു. 

പി എസ് സി അറിയിപ്പ് 

29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ഡിഗ്രി ലെവൽ പൊതു പ്രാഥമിക പി എസ് സി പരീക്ഷയ്ക്ക് തൃശൂർ ജില്ലയിൽ പ്രത്യേകിച്ച് നഗരപരിധിയിൽ പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാർത്ഥികൾ പൂരത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരണമെന്നും വൈകി വരുന്ന ഉദ്യോഗാർത്ഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ലെന്നും കെ പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

Read More : 'കെ റെയിലും വന്ദേഭാരതും' തൃശൂർ പൂരത്തിനെത്തും, അതും ആകാശത്ത്!

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം