
തൃശ്ശൂര്‍: കാലാവസ്ഥ അനുകൂലമായാൽ നാളെ വൈകിട്ട് തൃശ്ശൂര്‍ പൂരം (Thrissur Pooram) വെടിക്കെട്ട് നടത്താൻ ധാരണ. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് നാളെ വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ചു ജില്ലാ ഭരണകൂടം ധാരണയായത്. അടുത്തവര്‍ഷം ഏപ്രില്‍ 30 നാണ് പൂരം. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam