മുഖാമുഖം നിരന്ന് 30 ​ഗജവീരന്മാർ, തെക്കേനടയിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റം; തേക്കിൻകാട് നിറഞ്ഞ് ജനസാ​ഗരം

Published : Apr 30, 2023, 06:30 PM ISTUpdated : Apr 30, 2023, 06:34 PM IST
മുഖാമുഖം നിരന്ന് 30 ​ഗജവീരന്മാർ, തെക്കേനടയിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റം; തേക്കിൻകാട് നിറഞ്ഞ് ജനസാ​ഗരം

Synopsis

തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്. ഏതാണ് മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമാണ് ഇരു വിഭാ​ഗത്തിന്റെയും കുടകൾ

തൃശൂർ : തേക്കിൻകാട് മൈതാനിയെ ജനസാ​ഗരമാക്കി തൃശൂ‍രിന്റെ പൂരാവേശം. വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ 30 ​ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് കുടമാറ്റത്തിന് തുടക്കമായി. വിവിധ വർണ്ണങ്ങളിലും രൂപഭം​ഗിയിലുമുള്ള  കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിൽക്കുന്നത്. 50 ഓളം വീതം കുടകളാണ് ഇരുവിഭാ​ഗത്തിന്റെയും കൈയ്യിലുള്ളത്. തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്. ഏതാണ് മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമാണ് ഇരു വിഭാ​ഗത്തിന്റെയും കുടകൾ. നിറങ്ങളുടെ ഈ മത്സരത്തിന് മാറ്റുകൂട്ടാൻ സ്പെഷ്യൽ കുടകളും ഇരുവിഭാ​ഗത്തിന്റെയും ആവനാഴിയിൽ സൂക്ഷിച്ചിട്ടുണ്ട്. ​ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ ​ഗജനിരയെ നയിക്കുന്നത്. തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ്  ജനക്കൂട്ടമാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. 

Read More : കൊട്ടിക്കയറി മേളം, വർണക്കാഴ്ചകളുമായി വൈകീട്ട് കുടമാറ്റം, പൂരാവേശത്തിൽ തൃശൂർ

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം