ശക്തന്‍റെ തട്ടകത്തില്‍ ആവേശപ്പൂരത്തിന് കൊടിയേറി , താള മേള വര്‍ണ വിസ്മയത്തിനൊരുങ്ങി തൃശ്ശൂര്‍

Published : Apr 30, 2025, 02:35 PM IST
 ശക്തന്‍റെ തട്ടകത്തില്‍ ആവേശപ്പൂരത്തിന് കൊടിയേറി , താള മേള വര്‍ണ വിസ്മയത്തിനൊരുങ്ങി തൃശ്ശൂര്‍

Synopsis

തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറിയതിന് പിന്നാലെ 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ്  നടന്നു.

തൃശ്ശൂര്‍:ശക്തന്‍റെ തട്ടകത്തില്‍ ആവേശപ്പൂരക്കൊടിയേറ്റം. പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറിയതിന് പിന്നാലെ 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. മെയ് ആറിനാണ് പൂരം.. ആദ്യം കൊടിയേറിയത് തിരുവമ്പാടിയില്‍.പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ തയാറാക്കിയ കൊടിമരം ക്ഷേത്രത്തിലെത്തിച്ച് ആര്‍പ്പുവിളികളോടെ ദേശക്കാന്‍ വാനിലുയര്‍ത്തി.

പന്ത്രണ്ടരയോടെയാണ് പാറമേക്കാവില്‍ പൂരക്കൊടിയേറ്റിയത് ചെമ്പില്‍ കുട്ടനാശാരി തയാറാക്കിയ കൊടിമരത്തില്‍ ദേശക്കാര്‍ ആഘോഷത്തോടെ കൊടിയേറ്റി. തുടര്‍ന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി. 5 ആനകളുടെയും കിഴക്കൂട്ട് അനിയന്‍ മാരാരാരുടെ പാണ്ടി  മേളത്തിന്‍റേയും അകമ്പടിയില്‍ എഴുന്നെള്ളിപ്പ്. വടക്കുന്നാഥ ചന്ദ്ര പുഷ്കരണി കുളത്തില്‍ ആറാട്ടോടെ മടക്കം. ഘടക ക്ഷേത്രങ്ങളിലാദ്യം കൊടിയേറ്റിയത് ലാലൂരില്‍. മറ്റു ക്ഷേത്രങ്ങളില്‍ രാവിലെയും വൈകുന്നേരങ്ങളിലുമായി കൊടിയേറ്റി. ഇനി നാലിന് സാംപിള്‍ വെടിക്കെട്ട്. അഞ്ചിന് പൂര വിളബംരം. ആറിന് ലോകത്തിന് തൃശൂര്‍ സമ്മാനിക്കുന്ന സിംഫണി. മഹാ പൂരം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ല; രാഹുലിന്റെ അതൃപ്തിക്ക് പിന്നാലെ തിരുത്തുമായി പി ജെ കുര്യൻ
വൃദ്ധസദനത്തിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്