ഐഎസ്‍സിയിൽ 100 ശതമാനം വിജയം കൊയ്ത് കേരളത്തിലെ കുട്ടികൾ; ഐസിഎസ്ഇ 99. 94 ശതമാനം വിജയം

Published : Apr 30, 2025, 01:30 PM ISTUpdated : Apr 30, 2025, 01:42 PM IST
ഐഎസ്‍സിയിൽ 100 ശതമാനം വിജയം കൊയ്ത് കേരളത്തിലെ കുട്ടികൾ; ഐസിഎസ്ഇ 99. 94 ശതമാനം വിജയം

Synopsis

വിജയ ശതമാനത്തിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മുന്നിൽ

തിരുവനന്തപുരം: കേരളത്തിൽ ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം. ഐസിഎസ്ഇ പരീക്ഷയിൽ 99. 94 ശതമാനമാണ് വിജയം. രാജ്യമാകെയുള്ള കണക്കെടുത്താൽ പത്താം ക്ലാസിൽ 99.09 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.02 ശതമാനവും ആണ് വിജയം.

വിജയ ശതമാനത്തിൽ പെണ്‍കുട്ടികളാണ് മുന്നിൽ. ഐസിഎസ്ഇയിൽ പെൺകുട്ടികളുടെ വിജയ ശതമാനം 99.37% ഉം ആൺകുട്ടികളുടെ വിജയ ശതമാനം 98.84% ഉം ആണ്. ഐഎസ്‌സിയിലും പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച വിജയം നേടി. പെണ്‍കുട്ടികളുടെ വിജയ ശതമാനം 99.45ഉം ആൺകുട്ടികളുടേത് 98.64ഉം ആണ്. 

252557 പേർ ഐസിഎസ്ഇ പരീക്ഷ എഴുതിയതിൽ 250249 പേർ വിജയിച്ചു. 99551 പേർ ഐഎസ്‌സി പരീക്ഷ എഴുതിയതിൽ 98578 പേർ വിജയിച്ചു. cisce.org, results.cisce.org, ഡിജിലോക്കർ എന്നിവയിലൂടെ ഫലമറിയാം. മൂന്ന് ദിവസത്തിനുള്ളിൽ റീവാല്വേഷന് അപേക്ഷിക്കാം. 

ഐ സി എസ് ഇ പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയും ഐ എസ്‌ സി പരീക്ഷകൾ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയുമാണ് നടന്നത്. 

PREV
Read more Articles on
click me!

Recommended Stories

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ