തൃശ്ശൂർ പൂരം ഇന്ന്; പൂരം വിളിച്ചുണർത്താൻ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് അല്പസമയത്തിനകം

By Web TeamFirst Published Apr 23, 2021, 6:34 AM IST
Highlights

ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദേശം. 


തൃശ്ശൂർ: തൃശൂർ പൂരം ഇന്ന്. ആൾക്കൂട്ടത്തെ  പൂർണമായി ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൂരം. ഏഴ് മണിയോടെ കണിമംഗലം
ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തും. പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങും.

ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്നു ടിവിയിലോ നവ മധ്യമങ്ങളിലോ പൂരം കാണാനാണ് അധികൃതരുടെ നിർദേശം. തേക്കിൻകാട് മൈതാനി കർശന പോലീസ് നിയന്ത്രനത്തിൽ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിക്കും. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്.

 

click me!