പ്രളയക്കൊടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിന് സാന്ത്വനമായി 'തുമ്പ മലയാളം'

Published : Aug 24, 2019, 03:43 PM ISTUpdated : Aug 24, 2019, 03:47 PM IST
പ്രളയക്കൊടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിന് സാന്ത്വനമായി 'തുമ്പ മലയാളം'

Synopsis

 എല്ലാം നഷ്ടപ്പെട്ടവർക്കായുളള സാന്ത്വനമായാണ് 'തുമ്പ മലയാളം' എന്ന സം​ഗീത ആൽബം ഒരുക്കിയിരിക്കുന്നത്. 

കൊച്ചി: പ്രളയക്കെടുതിയിൽ കരകയറുന്ന കേരളത്തിന് സാന്ത്വനവുമായി ഒരു സംഗീത ആൽബം. പാലക്കാട്ടുകാരനായ സതീഷ് കൊയിലത്താണ് 'തുമ്പ മലയാളം' എന്ന സംഗീത ആൽബം ചിട്ടപ്പെടുത്തിയത്. ഇതിലൂടെ ലഭിക്കുന്ന പ്രതിഫലം മുഴുവനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനാണ്  സതീഷ് കൊയിലത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിൽ നിന്ന് കരകയറും മുമ്പേ ആയിരുന്നു ദുരിതത്തിന്റ ആവർത്തനം. എല്ലാം നഷ്ടപ്പെട്ടവർക്കായുളള സാന്ത്വനമായാണ് തുമ്പ മലയാളം എന്ന സം​ഗീത ആൽബം ഒരുക്കിയിരിക്കുന്നത്. പ്രളയ ബാധിതരെ കൈപ്പിടിച്ചുയർത്തേണ്ട സന്ദേശവും ഒത്തൊരുമയുടെ ആവശ്യകതയും ഓർമ്മപ്പെടുത്തുന്ന വരികളാണ് ആൽബത്തിലുള്ളത്.

വിവാദങ്ങളൊഴിവാക്കി , കേരളം വീണ്ടെടുക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് തന്റെ ഈ ഉദ്യമത്തിന് പുറകിലെന്ന് സതീഷ് പറയുന്നു. യൂറ്റ്യൂബ്, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ തുമ്പ മലയാളം ഉടൻ പുറത്തിറങ്ങും.

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം