തൃശ്ശൂരില്‍ ഉത്സവപറമ്പിലേക്ക് കാര്‍ ഇടിച്ചു കയറി നാല് മരണം: മരിച്ചത് നാട്ടുകാരായ രണ്ട് പേരും അവരുടെ മക്കളും

Published : Jan 14, 2020, 08:35 AM ISTUpdated : Jan 14, 2020, 09:27 AM IST
തൃശ്ശൂരില്‍ ഉത്സവപറമ്പിലേക്ക് കാര്‍ ഇടിച്ചു കയറി നാല് മരണം: മരിച്ചത് നാട്ടുകാരായ രണ്ട് പേരും അവരുടെ മക്കളും

Synopsis

കൊറ്റനെല്ലൂര്‍ സ്വദേശി സുബ്രന്‍ (59), മകള്‍ പ്രജിത (23), കൊറ്റനെല്ലൂര്‍ കണ്ണന്തറ വീട്ടില്‍ ബാബു (54), മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്

തൃശ്ശൂര്‍:തുമ്പൂരില്‍ വഴിയാത്രക്കാരുടെ മേല്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശി തേരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (59), മകള്‍ പ്രജിത (23), കൊറ്റനെല്ലൂര്‍ കണ്ണന്തറ വീട്ടില്‍ ബാബു (54), മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്.

.കൊറ്റനെല്ലൂരിന് സമീപം അയ്യപ്പന്‍ക്കാവലെ ഉത്സവത്തിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഉത്സവം കാണാനായി പ്രദേശവാസികളെല്ലാം എത്തിയിരുന്നു. ഇതിനിടെയാണ് റോഡരികിലായി ജനക്കൂട്ടം തമ്പടിച്ച സ്ഥലത്തേക്ക് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു കയറിയത്.

അപകടത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന സുബ്രനും ബാബുവിനും ഇവരുടെ മക്കളായ വിപിന്‍, പ്രജിത എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. നാല് പേരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേര്‍ ഇന്ന് പുലര്‍ച്ചെ തന്നെ മരിച്ചു. രാവിലെ ഏഴരയോടെയാണ് പ്രജിതയുടെ മരണം സ്ഥിരീകരിച്ചത്.  

അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന നാല് പേരെ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നോവെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ രക്തസാംപിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.  

PREV
click me!

Recommended Stories

ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു
ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'