മുഖ്യമന്ത്രി സതീശന്റെ ജന്മദിനത്തിൽ അതിഥിയായി തുഷാർ വെള്ളാപ്പള്ളി; 'ഉരുകാൻ ഇവിടെ കല്ലൊന്നുമില്ലല്ലോ'

Published : May 31, 2026, 10:24 AM IST
Thushar

Synopsis

എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ എന്ന് ചോദ്യത്തിന്, ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ എന്നും മറുപടി നൽകി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമാണ് തുഷാർ എത്തിയത്.

കൊച്ചി: ജന്മദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ സന്ദർശനത്തിനെത്തി മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും സത്യ പ്രതിജ്ഞ ചടങ്ങിന് എത്താൻ സാധിച്ചിരുന്നില്ലെന്നും തുഷാർ പറഞ്ഞു. എസ്എൻഡിപിക്ക് വിഡി സതീശനുമായി നല്ല അടുപ്പമാണുള്ളത്. വെള്ളാപ്പള്ളി നടേശൻ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. പറഞ്ഞതെല്ലാം വ്യക്തിപരമായിരുന്നു. എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ എന്ന് ചോദ്യത്തിന്, ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ എന്നും മറുപടി നൽകി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമാണ് തുഷാർ എത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചു, നവീൻ ബാബുവിന്റെ മരണം സിബിഐക്ക്, യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യ കേസ്
രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി, ദക്ഷിണേന്ത്യയിൽ നിന്നാദ്യം, എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു