രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി, ദക്ഷിണേന്ത്യയിൽ നിന്നാദ്യം, എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

Published : May 31, 2026, 09:37 AM ISTUpdated : May 31, 2026, 09:59 AM IST
Raja Subramani

Synopsis

2023 മാര്‍ച്ച് മുതല്‍ 2024 ജൂണ്‍ വരെ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയും സേവനം അനുഷ്ഠിച്ചു. 1985 ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സിലാണ് സൈനിക സേവനത്തിന് തുടക്കമിട്ടത്. 

ദില്ലി: രാജ്യത്തിൻറെ പുതിയ സംയുക്ത സൈനിക മേധാവിയായി  ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു. സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തിൽ  സംയുക്ത സൈനിക മേധാവി പുഷ്പ ചക്രം ആർപ്പിച്ചു .സൗത്ത് ബ്ലോക്കിൽ ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി. ഇന്നലെ ജനറൽ അനിൽ ചൗഹാൻ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിച്ചു വരികയാണ് രാജാ സുബ്രഹ്മണി. 2024 ജൂലൈ 1 മുതല്‍ 2025 ജൂലൈ 31 വരെ കരസേന ഉപമേധാവിയായും  പ്രവര്‍ത്തിച്ചിട്ടുണ്ട്.   

2023 മാര്‍ച്ച് മുതല്‍ 2024 ജൂണ്‍ വരെ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയും സേവനം അനുഷ്ഠിച്ചു. 1985 ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സിലാണ് സൈനിക സേവനത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ സൈന്യത്തില്‍ 37 വര്‍ഷത്തിലേറെ നീണ്ട സേവന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. തെക്കേ ഇന്ത്യയിൽ നിന്ന് സംയുക്ത സൈനിക മേധാവിസ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ജനറല്‍ എന്‍ എസ് രാജാ സുബ്രഹ്മണി. ഓപ്പറേഷൻ സിന്ദൂരിലടക്കം നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. തിയേറ്റർ കമാൻഡ് അടക്കം  നടപ്പിലാക്കാൻ നടപടികൾ തുടരുന്നതിനിടയിലാണ് നിർണായക നിയമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശരീരത്തിൽ 51 മുറിവുകൾ, സി​ഗരറ്റ് പൊള്ളിച്ചതിന്റെ പാടുകൾ; നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത
ബ്രഹ്മഗിരിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് സിപിഎം നിയോഗിച്ച ഓഡിറ്റ് സംഘത്തിന്‍റെ കണ്ടെത്തൽ, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് നേതൃത്വം വിലക്കി