'ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും, എൻഎസ്എസ് വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ല'; സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്ന് തുഷാർ

Published : Feb 04, 2026, 05:11 PM IST
Thushar Vellappally

Synopsis

സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്ന് പറഞ്ഞ തുഷാർ, എൻഎസ്എസുമായി ചർച്ച നടത്തുനെന്നും പറഞ്ഞു. മറ്റു സമുദായ സംഘടനകളുമായുള്ള സഹകരണം ചർച്ച രണ്ടാഴ്ചക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ: എൻഎസ്എസ് - എസ്എന്‍ഡിപി ഐക്യം ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്ന് പറഞ്ഞ തുഷാർ, എൻഎസ്എസുമായി ചർച്ച നടത്തുനെന്നും പറഞ്ഞു. എൻ്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായർ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നും എൻഎസ്എസ് വാതിൽ അടച്ചു എന്ന് എസ്എന്‍ഡിപി വിശ്വസിക്കുന്നില്ലെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. മറ്റു സമുദായ സംഘടനകളുമായുള്ള സഹകരണം ചർച്ച രണ്ടാഴ്ചക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഡിജെഎസിന്റെ സീറ്റുകൾ വിട്ട് നൽകില്ലെന്നും തുഷാർ വെള്ളാപ്പള്ളി. സീറ്റുകൾ വെച്ചു മാറില്ല. ഒരാഴ്ചക്കുള്ളിൽ സീറ്റ് നിർണയം പൂർത്തിയാക്കും. പത്ത് ദിവസത്തിനുള്ളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മുൻപത്തെക്കാൾ കൂടുതൽ പണം കേരളത്തിന് കിട്ടിയെന്നാണ് തുഷാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേരളത്തിന് എയിംസ് തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. കേരളമാണ് സഹകരിക്കാത്തത്. എയിംസിന് 200 ഏക്കർ വേണം. സംസ്ഥാനം സ്ഥലം നൽകിയില്ലെന്നും നിബന്ധനകൾ പൂർത്തീകരിക്കാതെ എയിംസ് നൽകാനാവില്ലെന്നും തുഷാർ വെള്ളാപ്പള്ളി വിമര്‍ശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങിൽ പങ്കെടുക്കാൻ വൻ ജനാവലി
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം, സമയബന്ധിതമായ ഇടപെടലില്‍ വൻ ദുരന്തം ഒഴിവായി