
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറേറ്റർ റൂമിന് സമീപം തീപിടുത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്. മെഡിക്കൽ കോളേജിലെ ഫെസിലിറ്റി മെയിന്‍റനൻസ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഡീസൽ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ സ്ഫോടനം ഒഴിവായി. നിലവില്‍ ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങി. ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവൻ സമയവും ജനറേറ്റർ പ്രവർത്തിക്കുകയായിരുന്നു. തീപിടിക്കാൻ കാരണം ഷോർട്ട് സർക്ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam