വയനാട്ടിൽ വനപാലക സംഘത്തെ കടുവ ആക്രമിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Mar 24, 2019, 12:51 PM IST
Highlights

ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

വയനാട്: ഇരുളത്ത് വനപാലക സംഘത്തെ കടുവ ആക്രമിച്ചു. മൂന്ന് വാച്ചർമാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വാച്ചറായ ഷാജൻ ആദിവാസിയാണ്. ഇയാൾക്ക് തലയ്ക്കാണ് പരിക്കേറ്റത്. 

പത്തരയ്ക്കായിരുന്നു അപകടമുണ്ടായത്. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ച‍ർമാർ വനത്തിൽ നിരീക്ഷണത്തിന് പോയതായിരുന്നു. അപ്പോഴായിരുന്നു കടുവയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. കടുവയുടെ അടിയേറ്റാണ് ഷാജന്‍റെ തലയ്ക്ക് പരിക്കേറ്റത്. 

പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാ‍‍ർ പരാതി കൊടുത്തതിനെത്തുടർന്ന് വനം വകുപ്പ് കൂട് വെച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്. പുൽപ്പള്ളി ബത്തേരി റോ‍ഡ് ആളുകൾ ഉപരോധിച്ചിരിക്കുകയാണ്.  
 

click me!