'5 മണിക്ക് മുറ്റത്തിറങ്ങിയതാ, ഒരു അമർച്ച കേട്ട് ഞാൻ പുറകോട്ട് അങ്ങ് പോയി, പിന്നെയാ കണ്ടത്'; കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു

Published : Dec 30, 2025, 05:20 PM IST
tiger rescue

Synopsis

പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപാറയിൽ കിണറ്റിൽ വീണ കടുവയെ മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വനംവകുപ്പ് പുറത്തെടുത്തു.

പത്തനംതിട്ട: പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപാറയിൽ കിണറ്റിൽ വീണ കടുവയെ മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ വനംവകുപ്പ് പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് ആൾമറ ഇല്ലാത്ത കിണറ്റിൽ കടുവ വീണത്. കിണർ വറ്റിച്ച് കടുവയെ വലയിട്ട് കുരുക്കിയാണ് പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ വലയിലാക്കിയത്. രാവിലെ അഞ്ച് മണിയോടെയാണ് കിണറ്റിൽ നിന്നും കടുവയുടെ മുരൾച്ച കേട്ടതെന്നും ഭയന്നു പോയി എന്നും ​ഗൃഹനാഥ പറയുന്നു. വളരെ ആസൂത്രണത്തോടെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കടുവയെ പുറത്തെടുത്തത്. കടുവയ്ക്ക് മൂന്ന് വയസ് പ്രായമുണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 200 കിലോയ്ക്ക് മുകളിൽ ഭാരമുണ്ടായിരുന്നു. വനംവകുപ്പിന്റെ പ്രത്യേക കൂട്ടിലേക്ക് കടുവയെ മാറ്റിയിരിക്കുകയാണ്. വൈദ്യപരിശോധന പൂർത്തിയാക്കി ആരോ​ഗ്യം തൃപ്തികരമാണെങ്കിൽ കടുവയെ ഉൾവനത്തിൽ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കഷ്ടിച്ച് 75 സ്ക്വയര്‍ ഫീറ്റ്, പക്ഷേ ചുറ്റിനും ടണ്‍ കണക്കിന് മാലിന്യം'; ചെറിയ ഒരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് ആര്‍ ശ്രീലേഖ
മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ