കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി, കേരള എസ്റ്റേറ്റ് എസ് വളവിൽ; പിടികൂടാനുള്ള ശ്രമത്തിൽ വനംവകുപ്പ്

Published : May 21, 2025, 05:31 PM ISTUpdated : May 21, 2025, 05:58 PM IST
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി, കേരള എസ്റ്റേറ്റ് എസ് വളവിൽ; പിടികൂടാനുള്ള ശ്രമത്തിൽ വനംവകുപ്പ്

Synopsis

 മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. 

മലപ്പുറം: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു. കടുവ പ്രദേശത്തിറങ്ങുന്നതിന്‍റെ പല  സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മലയോര മേഖലയിലെ ആളുകള്‍ക്ക് വലിയ ആശ്വാസമായിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരുവാരക്കുണ്ട് കണ്ണൻകൈ ഭാഗത്താണ് ഇപ്പോള്‍ കടുവയെ കണ്ടത്.

വനംവകുപ്പിലെ നാലംഗ ടീം കടുവയെ ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മയക്കുവെടി വെക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വനംവകുപ്പഅ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ  ദിവസം ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആശങ്കയിലായ ജനങ്ങള്‍ പുറത്തിറങ്ങാനും ഭയപ്പെട്ടു. 50 അംഗങ്ങളുള്ള ആര്‍ആര്‍ടി ടീം 4 സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിലായി തെരച്ചിൽ നടത്തിവരികയായിരുന്നു. 50 ക്യാമറകളും ഡ്രോണ്‍ ക്യാമറകളും  സ്ഥാപിച്ചിരുന്നു. കടുവ ഇപ്പോള്‍ വനംവകുപ്പിന്‍റെ നീരീക്ഷണത്തിലാണ്. കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി
'ഹലോ മന്ത്രിയല്ലേ...അവധിക്കാലത്ത് കളിക്കാൻ പറ്റുന്നില്ല, ക്ലാസെടുക്കുന്നു'; വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് ഏഴാം ക്ലാസുകാരൻ