ചീക്കല്ലൂരില്‍ കടുവ ഭീതി; കൈതക്കാടിൽ നിന്ന് പുറത്തേക്കോടി, പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം, പ്രദേശവാസികൾക്ക് വീടിനകത്ത് തുടരാൻ നിർദേശം

Published : Dec 16, 2025, 09:27 PM IST
Tiger found in Wayanad

Synopsis

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് അഞ്ചു വയസ്സുള്ള ആൺ കടുവ ഉള്ളത്

വയനാട്: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് അഞ്ചു വയസ്സുള്ള ആൺ കടുവ ഉള്ളത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയെ ഓടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിക്കുന്നുണ്ട്. രാത്രിയിൽ കടുവയെ കാട്ടിലേക്ക് തുരത്തുകയാണ് ലക്ഷ്യം. കടുവയെ കണ്ടെത്തിയ സ്ഥലത്ത് കൂടുവെക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. കൈതക്കാടിൽ നിന്ന് കടുവ പുറത്തേക്ക് ഓടിയിട്ടുണ്ട്. ജനവാസ മേഖലയിലേക്കാണ് കടുവ ഓടിക്കയറിയത്. വളരെ ശ്രമകരമായ ദൗത്യമാണ് പ്രദേശത്ത് നടക്കുന്നത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ്, ഡിജിറ്റൽ സർവകലാശാല വിസിയായി സജി ​ഗോപിനാഥ്, വിജ്ഞാപനം പുറത്തിറക്കി ലോക്ഭവൻ
എഡിഎം നവീൻ ബാബുവിന്റെ മരണം; 'ഉദ്യോ​ഗസ്ഥന്റെ രാഷ്ട്രീയം പരിശോധിക്കണം'; തുടരന്വേഷണം ആവ‌ശ്യപ്പെട്ട് ഹർജിയുമായി ഭാര്യ മഞ്ജുഷ, 19 ന് വാദം തുടങ്ങും