കണ്ണൂരില്‍ വീട്ടുമുറ്റത്തും കടുവ, സിസിടിവി വീഡിയോ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

Published : Mar 17, 2024, 08:48 AM IST
കണ്ണൂരില്‍ വീട്ടുമുറ്റത്തും കടുവ, സിസിടിവി വീഡിയോ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

Synopsis

ആരെയും ഭയപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണിത്. വീട്ടുമുറ്റത്തും പരിസരത്തുമെല്ലാം സ്വൈര്യമായി നടന്നുപോകുന്ന കടുവയെ ആണ് വീഡിയോയിലെല്ലാം കാണുന്നത്.

കണ്ണൂര്‍: അടക്കാത്തോട് വീട്ടുമുറ്റത്തും പറമ്പിലും കടുവ ഇറങ്ങി നടക്കുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായി. കരിയാൻ കാപ്പില്‍ വീട്ടുപറമ്പില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം വീട്ടുകാര്‍ തന്നെ ഇന്നലെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. 

ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ കൂടി ലഭിച്ചിരിക്കുന്നത്. ആരെയും ഭയപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണിത്. വീട്ടുമുറ്റത്തും പരിസരത്തുമെല്ലാം സ്വൈര്യമായി നടന്നുപോകുന്ന കടുവയെ ആണ് വീഡിയോയിലെല്ലാം കാണുന്നത്.

ശാരീരികമായി അല്‍പം അവശനിലയിലാണ് കടുവയെന്ന് വീഡിയോ പകര്‍ത്തിയ വീട്ടുകാര്‍ സംശയം പറയുന്നുണ്ട്. കാഴ്ചയിലും ഇങ്ങനെയൊരു സൂചനയുണ്ട്. എന്തായാലും വീട്ടുപരിസരത്ത് തന്നെ കടുവയെ കണ്ട നിലയ്ക്ക് അടക്കാത്തോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

കടുവയെ പിടിക്കാൻ ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏറെ ആശങ്കയിലും പേടിയിലുമാണ് നിലവില്‍ അടക്കാത്തോട് പരിസരങ്ങളില്‍ പ്രദേശവാസികള്‍ തുടരുന്നത്.

വാര്‍ത്തയുടെ വീഡിയോ:-

 

കണ്ണൂര്‍ ആറളം ഫാമിലും വീടുകളുടെ പരിസരത്ത് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യമുണ്ടായതായി പറയുന്നുണ്ട്. ഒരു ആടിനെ കടുവ കൊന്നതായും സംശയിക്കുന്നുണ്ട്.

Also Read:- പട്ടാപ്പകല്‍ വീട്ടുപറമ്പില്‍ കടുവ; ആറളത്ത് ആടിനെ കൊന്നതും കടുവ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം