പട്ടാപ്പകലും ഇങ്ങനെ കടുവ പോലുള്ള അപകടകാരികളായ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ സ്വൈര്യവിഹാരം നടത്തുന്നത് തീര്‍ച്ചയായും ഭയപ്പെടുത്തുന്നതാണ്. 

കണ്ണൂര്‍: അടക്കാത്തോട് ജനവാസമേഖലയില്‍ കടുവയിറങ്ങിയത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. കരിയാൻ കാപ്പില്‍ വീട്ടുപറമ്പിലാണ് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ കടുവയെ കണ്ടത്.

പട്ടാപ്പകലും ഇങ്ങനെ കടുവ പോലുള്ള അപകടകാരികളായ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ സ്വൈര്യവിഹാരം നടത്തുന്നത് തീര്‍ച്ചയായും ഭയപ്പെടുത്തുന്നതാണ്. 

അതേസമയം ആറളം ഫാമിൽ ആടിനെ കൊന്നിട്ടതും കടുവയാണെന്നാണ് സംശയിക്കുന്നത്. പതിനൊന്നാം ബ്ലോക്കിലെ സുധാകരന്‍റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടാണ് പുലർച്ചെ രണ്ട് മണിയോടെ ആക്രമിക്കപ്പെട്ടത്.

വീട്ടുവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സുധാകരനും കുടുംബവും ശബ്ദമുണ്ടാക്കിയപ്പോൾ ഓടിപ്പോയ മൃഗം ഏതെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ ആടിന്‍റെ പരുക്കും മറ്റും കണ്ടും ഇത് കടുവയാണെന്നാണ് സംശയം. 

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കാൽപ്പാടുകളൊന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും വനത്തോട് ചേർന്നുള്ള പ്രദേശമായതിനാല്‍ തന്നെ കടുവയാകാമെന്ന സംശയത്തിന് തന്നെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും മുൻഗണന നല്‍കുന്നത്.

Also Read:- 'നല്ലവനായ ചില്ലിക്കൊമ്പൻ'; നെല്ലിയാമ്പതിയില്‍ നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ തിരിച്ചുപിടിച്ച് കാട്ടാന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo