
കൊച്ചി : രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂർ. ചുവപ്പ് നാട് അഴിച്ച് നാടിനെ രക്ഷിക്കാൻ സമയമായി.ഇതിന് പ്രൊഫഷണൽ സമീപനം ആവശ്യമാണ്. വൻ കടത്തിലാണ് സംസ്ഥാന സർക്കാരുകൾ. രാജ്യം നേരിട്ട ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മ ആണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സാഹചര്യമാണിത്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്നതിൽ പ്രൊഫഷണലായ സമീപനം ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു
പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആണ്. പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നൽകുന്നതാണെന്ന് കെ സുധാകരൻ പറഞ്ഞു. പ്രൊഫഷണലുകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് നല്ലതാണെന്ന് കോൺഗ്രസ് കരുതുന്നു. വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനത്തെ ബോധവൽകരിക്കാൻ പ്രൊഫഷണൽ കോൺഗ്രസിന് കഴിഞ്ഞു. കൊവിഡ് സമയത്തുൾപ്പെടെ ഇത് വ്യക്തമായതാണ്
ഉയർന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാൻ പ്രൊഫഷണലുകൾ പ്രാപ്തരാണ്. അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെപിസിസി അഭിനന്ദിക്കുന്നു. നിങ്ങൾക്കൊപ്പം കെപിസിസി ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു
തരൂർ ദേശീയ അധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറാൻ കെ സുധാകരൻ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ഓൺലൈനായി ഉദ്ഘാടന ചടങ്ങിലെത്തുകയായിരുന്നു. കോൺക്ലേവിന്‍റെ സമാപന സെഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam