സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു, നാളെ മുതല്‍ ശനിയാഴ്ച വരെയാണ് പുതിയ ക്രമീകരണം

Published : Mar 04, 2024, 09:15 PM IST
സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു, നാളെ മുതല്‍ ശനിയാഴ്ച വരെയാണ് പുതിയ ക്രമീകരണം

Synopsis

മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും  ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന്  പ്രവര്‍ത്തിക്കുക.  

മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം. മസ്റ്ററിങും റേഷന്‍ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്നമുണ്ടാക്കുമെന്ന വിലയിരുത്തിയിരുന്നു. മസ്റ്ററിങ് നടക്കുന്നതിനാൽ സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. ശിവരാത്രി ദിനമായ മാര്‍ച്ച് എട്ടിന് റേഷൻ കടകൾക്ക് അവധിയായിരിക്കും.


സിദ്ധാര്‍ത്ഥന്‍റെ മരണം; 'കേസ് സിബിഐ അല്ല, ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല, ഗവര്‍ണര്‍ വൃത്തികെട്ട മനുഷ്യൻ'

 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത