മാധ്യമപ്രവർത്തകനെ ഇടിച്ചത് ടിപ്പർ, മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു; ലോറി കണ്ടെത്താനായില്ല

Published : Dec 14, 2020, 11:30 PM IST
മാധ്യമപ്രവർത്തകനെ ഇടിച്ചത് ടിപ്പർ, മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു; ലോറി കണ്ടെത്താനായില്ല

Synopsis

തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിച്ചു. പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ വാഹനത്തിൽ ഇടിച്ചത് ടിപ്പർ ലോറിയെന്ന് പൊലീസ്. ലോറിയുടെ മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു. തുടർന്ന് ലോറിയുടെ പിൻ ചക്രങ്ങൾ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ലോറി ഇതുവരെ കണ്ടെത്താനായില്ല. അതേസമയം പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും പറഞ്ഞു.

തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിച്ചു. പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച  വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്