സ്‌കൂൾ കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന നിർദേശം; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ

Published : Nov 22, 2023, 12:48 PM IST
സ്‌കൂൾ കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന നിർദേശം; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ

Synopsis

സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്കൂൾ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിർദേശമെന്നും ഡിഇഒ വിക്രമൻ വിശദീകരിച്ചു.

മലപ്പുറം: സ്‌കൂൾ കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന നിർദേശത്തിൽ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്ന് ഡിഇഒ പറയുന്നു. പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്കൂൾ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിർദേശമെന്നും ഡിഇഒ വിക്രമൻ വിശദീകരിച്ചു.

നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശിച്ചിരുന്നു.

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും