കൈവെട്ട് കേസ് പ്രതി സവാദ് റിമാൻഡിൽ, അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് എൻഐഎ 

Published : Jan 27, 2024, 06:14 PM IST
കൈവെട്ട് കേസ് പ്രതി സവാദ് റിമാൻഡിൽ, അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് എൻഐഎ 

Synopsis

2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്.

കൊച്ചി : തൊടുപുഴയിൽ അധ്യപകൻ പ്രൊഫ. ടി.ജെ ജോസഫ് കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതി സവാദിനെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു.  വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് എൻ ഐ എ വ്യക്തമാക്കി. 2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന് പേര് മാറ്റി കുടുംബമായി കണ്ണൂർ ജില്ലയിൽ താമസിച്ച് വരികയായിരുന്നു ഇയാൾ. 

 

 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി