മുൻ മന്ത്രി ടി കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

By Web TeamFirst Published Jan 13, 2020, 1:29 PM IST
Highlights

ടി കെ ഹംസയുടെ പേര് പി ടി എ റഹീം എംഎൽഎ നിർദേശിക്കുകയും കെ എം എ റഹീം പിന്താങ്ങുകയും ചെയ്തു.

കൊച്ചി: കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുൻ മന്ത്രി ടി കെ ഹംസ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ടി കെ ഹംസയുടെ പേര് പി ടി എ റഹീം എംഎൽഎ നിർദേശിക്കുകയും കെ എം എ റഹീം പിന്താങ്ങുകയും ചെയ്തു.

വഖഫ് ബോർഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎൽഎ, എം സി മായിൻ ഹാജി, അഡ്വ. പി വി സൈനുദ്ദീൻ, അഡ്വ. എം ഷറഫുദ്ദീൻ, റസിയ ഇബ്രാഹീം, വി എം രഹ്ന എന്നിവർ പങ്കെടുത്തു. യുഡിഎഫ് അംഗമായ പി വി അബ്ദുൽ വഹാബ് എംപി തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യുഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള കമ്മിറ്റി നിലവില്‍ വന്നത്. അഞ്ച് വര്‍ഷമാണ് വഖഫ് ബോര്‍ഡിന്റെ കാലാവധി.

click me!