പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങിനെ വേദനിപ്പിച്ച സംഭവങ്ങളുണ്ടായി, വെളിപ്പെടുത്തലുമായി ഒപ്പം പ്രവർത്തിച്ചവർ

Published : Dec 27, 2024, 01:08 PM ISTUpdated : Dec 27, 2024, 01:10 PM IST
പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങിനെ വേദനിപ്പിച്ച സംഭവങ്ങളുണ്ടായി, വെളിപ്പെടുത്തലുമായി ഒപ്പം പ്രവർത്തിച്ചവർ

Synopsis

പ്രധാനമന്ത്രിയായിരുന്ന വേളയിൽ മൻമോഹൻ സിങിനെ വേദനിപ്പിച്ച പല സംഭവങ്ങളും ചുറ്റും നടക്കുന്നുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ

തിരുവനന്തപുരം : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ വിയോഗത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി കൂടെ പ്രവർത്തിച്ചവർ. പ്രധാനമന്ത്രിയായിരുന്ന വേളയിൽ മൻമോഹൻ സിങിനെ വേദനിപ്പിച്ച പല സംഭവങ്ങളും ചുറ്റും നടക്കുന്നുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും മൻമോഹൻ സിങ് നടത്തിയില്ലെന്നും ടികെഎ നായർ പറയുന്നു. രാഹുൽ ഗാന്ധി ഓഡിനൻസ് കീറിയെറിഞ്ഞത് മൻമോഹൻ സിങിനെ ഏറെ അലട്ടിയെന്നും പിജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പക്ഷേ പാർട്ടി അച്ചടക്കം മൻമോഹൻ സിങ് പാലിച്ചെന്നും പിജെ കുര്യൻ പറയുന്നു.

പ്രധാനമന്ത്രിയായി അധികാരമേറ്റത് മൻമോഹൻ സിങായിരുന്നെങ്കിലും യുപിഎ കാലത്തെ രാഷ്ട്രീയ അധികാരം സോണിയ ഗാന്ധിയുടെ കൈയ്യിൽ തന്നെയായിരുന്നു. ആണവകരാർ വിഷയത്തിലുൾപ്പടെ മൻമോഹൻ സിങിനെ പിന്തിരിപ്പിക്കാൻ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ശ്രമിച്ചു. തന്നെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കാൻ പോലും ചില ശ്രമങ്ങളുണ്ടെന്ന് അന്ന് മൻമോഹൻ സിങ് മനസ്സിലാക്കിയിരുന്നു. ചുറ്റും നടക്കുന്ന ചില കാര്യങ്ങളിൽ മൻമോഹൻ സിങ് വിഷമിച്ചുവെന്ന ടികെഎ നായരുടെ വാക്കുകൾ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാക്കിയ ആശയക്കുഴപ്പത്തിൻറെ കൂടി സൂചനയാണ്. 

'ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്'; മൻമോഹൻ സിങിനെ അനുസ്മരിച്ച് തരൂർ

രണ്ടു കൊല്ലമോ കൂടുതലോ ജയിൽ ശിക്ഷ കിട്ടുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ അയോഗ്യരാകുന്ന നിയമം മാറ്റാനുള്ള ഓഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞത് യുപിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അന്ന് അമേരിക്കൻ സന്ദർശനത്തിലായിരുന്ന മൻമോഹൻ സിങ് രാജികത്ത് എഴുതി പോക്കറ്റിലിട്ടുവെന്ന സൂചനയാണ് അദ്ദേഹത്തെ അനുഗമിച്ച മാധ്യമപ്രവർത്തകർക്ക് കിട്ടിയത്. ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ ആണ് രാജിയിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. 

 

പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷവും ഒരതൃപ്തിയും മൻമോഹൻ സിംഗ് പുറത്ത് പറഞ്ഞ് പാർട്ടിയെ വെട്ടിലാക്കിയില്ല. തൻറെ അനുയായി സഞ്ജയ് ബാരു എഴുതിയ പുസ്തകത്തിലെ തുറന്നു പറച്ചിൽ പോലും തള്ളിക്കളഞ്ഞ മൻമോഹൻ സിംഗ് അവസാന നാളുകൾ വരെ പാർട്ടിയോട് അലോസരങ്ങളില്ലാതെ ചേർന്നു നിന്നു.

 


 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി