'ചിഹ്നം മാത്രം മതി, പ്രഖ്യാപനമുണ്ടാകാതെ പേരെഴുതരുത്'; ചുവരെഴുത്ത് ടിഎൻ പ്രതാപൻ മായ്പ്പിച്ചു

Published : Jan 15, 2024, 03:18 PM IST
'ചിഹ്നം മാത്രം മതി, പ്രഖ്യാപനമുണ്ടാകാതെ പേരെഴുതരുത്'; ചുവരെഴുത്ത് ടിഎൻ പ്രതാപൻ മായ്പ്പിച്ചു

Synopsis

തൃശ്ശൂർ വെങ്കിടങ്ങിലാണ് പ്രവർത്തകർ പ്രതാപനെ വിജയിപ്പിക്കാൻ ചുവരെഴുത്ത് നടത്തിയത്

തൃശ്ശൂർ: വെങ്കിടങ്ങിൽ ടിഎൻ പ്രതാപന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം നിലപാടെടുത്തു. എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയെന്നും പ്രതാപൻ അറിയിച്ചു. തൃശ്ശൂർ വെങ്കിടങ്ങിലാണ് പ്രവർത്തകർ പ്രതാപനെ വിജയിപ്പിക്കാൻ ചുവരെഴുത്ത് നടത്തിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പേര് മായ്‌ച്ചുകളഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം