
1- മദനിക്ക് തിരിച്ചടി: കർണാടക പൊലീസ് ചോദിച്ച സുരക്ഷാ ചെലവ് ശരിവെച്ച് സുപ്രീം കോടതി
കർണാടക പൊലീസിനെതിരായ ഹർജിയിൽ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
2- സംസ്ഥാനത്ത് വേനൽ മഴ ശക്തമായി; തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു
സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തെക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കർണാടക തീരം മുതൽ പടിഞ്ഞാറൻ വിദർഭ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ വേനൽ മഴ ഇപ്പോൾ ലഭിക്കുന്നത്.
3- 'ക്രിസ്ത്യന്‍ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന കക്കുകളി നാടകം ആശങ്കാജനകം' കെ സുധാകരന്‍
കക്കുകളി നാടകത്തിനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്ത്.ക്രിസ്ത്യന്‍ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന നാടകം ആശങ്കാജനകമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
4-മുസ്ലിം ലീഗിന് ആശ്വാസം; ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി
മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് തള്ളിയത്. സമാന ഹർജി ദില്ലി ഹൈക്കോടതിയിൽ ഉണ്ടെന്ന് എംഐഎമ്മിൻറെ അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിച്ചു
5-തിരുവനന്തപുരത്ത് സ്ത്രീയോട് മോശം പെരുമാറ്റം; ക്യാന്റീൻ ജീവനക്കാരനായ ഉള്ളൂർ സ്വദേശി പിടിയിൽ
തിരുവനന്തപുരത്ത് വഴിയാത്രക്കാരിയായ സ്ത്രീക്ക് നേരെ മോശമായി പെരുമാറിയ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശിയാണ് പ്രതി. പബ്ലിക് ലൈബ്രറിയിൽ ക്യാന്റീൻ ജീവനക്കാരനാണ് ഇയാൾ. ഉച്ചക്കാണ് ഇയാൾ വഴിയാത്രക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയത്.
6- സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം ചന്ദ്രൻ അന്തരിച്ചു
പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്
7-കേരളാ സ്റ്റോറി വിവാദം: സിനിമ കേരളത്തിൽ നിരോധിക്കേണ്ടതില്ലെന്ന നിലപാടുമായി ശശി തരൂർ
വിവാദ സിനിമ കേരളാ സ്റ്റോറി കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്.
8-പാലക്കാട് വീടിനുള്ളിൽ സ്ഫോടനത്തിൽ ഒരു മരണം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല, വീട്ടുടമയെ കാണാനില്ല
പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
9- പീഡനശ്രമം; നടിയായ യുവതിയുടെ പരാതിയിൽ നടനായ റിട്ട. ഡിവൈഎസ്പിയെ നാളെ ചോദ്യം ചെയ്യും
റിട്ട. ഡിവൈഎസ്പി മധുസൂദനൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ നാളെ ചോദ്യം ചെയ്യും. ഇന്നലെയാണ് കൊല്ലം സ്വദേശിയായ യുവതി ബേക്കൽ പോലീസിൽ പരാതി നൽകിയത്.
എഐ ക്യാമറ ഇടപാടിൽ എസ്ആർഐടി ഉണ്ടാക്കിയ ഉപകരാര്‍, പുറംകരാര്‍ എന്നിവയിലെ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് കെൽട്രോൺ. വിവാദങ്ങൾക്കൊടുവിൽ ടെണ്ടര്‍ ഇവാലുവേഷൻ റിപ്പോര്‍ട്ടും എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam