മാനം തെളിഞ്ഞോ? മഴ മാറിയോ? അടുത്ത അ‍ഞ്ച് ദിവസം കേരളത്തിലെ കാലാവസ്ഥ നൽകുന്ന സൂചനയെന്ത്?

Published : Nov 07, 2022, 06:50 PM IST
മാനം തെളിഞ്ഞോ? മഴ മാറിയോ? അടുത്ത അ‍ഞ്ച് ദിവസം കേരളത്തിലെ കാലാവസ്ഥ നൽകുന്ന സൂചനയെന്ത്?

Synopsis

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: തുലാവർഷം ആർത്തലച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ മഴയാണ് ലഭിച്ചത്. എന്നാൽ തുലാവർഷപ്പെഴ്ത്ത് ഇനിയുള്ള ദിവസങ്ങളിൽ എന്താകും എന്നതാണ് ഇപ്പോൾ അറിയാനുള്ളത്. കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചനകൾ പ്രകാരം വരും ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിൽ കാലാവസ്ഥ വകുപ്പ് മഴ ജാഗ്രത നി‍ർദ്ദേശമായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ കേരളത്തിൽ ഒരു ജില്ലയിൽ പോലും പുറപ്പെടുവിച്ചിട്ടില്ല്. എന്നാൽ നവംബർ 07 മുതൽ നവംബർ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

09-11-2022 : തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
10-11-2022: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

11-11-2022:  തെക്കൻ ആന്ധ്രാതീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

'മാധ്യമ അയിത്തം ജനാധിപത്യവിരുദ്ധം'; ഗവർണർക്കെതിരെ കടുപ്പിച്ച് ഡിവൈഎഫ്ഐ, കറുത്ത തുണികൊണ്ട് വായ മൂടി പ്രതിഷേധം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ