'ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണം'; അബ്ദുൾ നാസർ മഅദനി സുപ്രീംകോടതിയിൽ

Web Desk   | Asianet News
Published : Mar 31, 2021, 07:59 PM IST
'ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണം'; അബ്ദുൾ നാസർ മഅദനി സുപ്രീംകോടതിയിൽ

Synopsis

ആരോഗ്യപരമായ കാരണങ്ങളും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി തേടിയാണ് മഅദനിയുടെ ഹർജി.   

ബം​ഗളൂരു: ബം​ഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യപരമായ കാരണങ്ങളും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി തേടിയാണ് മദനിയുടെ ഹർജി.   

ഏപ്രിൽ 5നു ഹർജി കോടതി പരിഗണിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു. പ്രോസിക്യൂഷൻ അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും താൻ ബംഗളുരുവിൽ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികൾ തുടരാമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'
കടകംപള്ളിയെയും അടൂർ പ്രകാശിനെയുമടക്കം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങളുമായി എസ്ഐടി, ഹൈക്കോടതിയിൽ ഇന്ന് വാദം; ജാമ്യം തേടി തന്ത്രി രാജിവരും വാസുവും