ഇന്ന് തിരുവോണം; കരുതലോടെ മലയാളിക്ക് നല്ലോണം

Web Desk   | Asianet News
Published : Aug 31, 2020, 06:23 AM IST
ഇന്ന് തിരുവോണം; കരുതലോടെ മലയാളിക്ക് നല്ലോണം

Synopsis

തിരുവോണദിവസമായ ഇന്ന് കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കരയിലും ആഘോഷം ചടങ്ങുകളിൽ ഒതുങ്ങും.

തിരുവനന്തപുരം: ഇന്ന് തിരുവോണം. കൊവിഡ് കാലത്ത് പൊതു ഇടങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുൻകരുതലെടുത്തുമാണ് മലയാളി പൊന്നോണം ആഘോഷിക്കുന്നത്. 

തിരുവോണദിവസമായ ഇന്ന് കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കരയിലും ആഘോഷം ചടങ്ങുകളിൽ ഒതുങ്ങും. രാവിലെ ഏഴരയ്ക്ക് മഹാബലിയെ എതിരേൽക്കുന്നതാണ് പ്രധാന ചടങ്ങ്. വൈകിട്ട് അഞ്ചിന് കൊടിയിറക്കൽ. അഞ്ച് മുപ്പതിന് ആറാട്ടെഴുന്നളളത്തോടെ ചടങ്ങുകൾക്ക് സമാപനമാകും. കൊവിഡ് പശ്ചാത്തലത്തിൽ പ്രസിദ്ധമായ തൃക്കാക്കര തിരുവോണ സദ്യ ഒഴിവാക്കിയിട്ടുണ്ട്. 

ഓണപ്പൊട്ടനില്ലാതെ ഓണക്കാലമാണ് ഇക്കുറി മലബാറിൽ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് വീടുകളിൽ പോകേണ്ടെന്നാണ് പതിറ്റാണ്ടുകളായി കോലം കെട്ടുന്ന തെയ്യം കലാകാരൻമാരുടെ തീരുമാനം മണികിലുക്കിയെത്തുന്ന ഓണേശ്വരന് നേര്‍ച്ചയായി അരിയും പണവും. ഓരോണം കഴിഞ്ഞാൽ അടുത്ത കൊല്ലത്തേക്ക് ഓണപ്പൊട്ടനായി കരുതുന്ന നേർച്ച. മലബാറുകാരുടെ ജീവിതത്തോട് അത്രയേറെ ചേർന്നു നിൽക്കുന്നു ഓണേശ്വരൻ അഥവാ ഓണപ്പൊട്ടൻ

വെള്ളൊലിപ്പിൽ തറവാട്ടിലെ കാരണവർ. കേളപ്പേട്ടന് ഓണക്കാലത്ത് ഇത് പോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പ്രായത്തെ തോൽപ്പിച്ച് ഓണപ്പൊട്ടനായി എത്രയെത്ര വീടുകളിലെത്തിയേനെ ഓണം ഓർമ്മകളിൽ തന്നെ ആദ്യമായി ഓലക്കുടയും മണിയുമെല്ലാം തെയ്യം കലാകാരൻമാരുടെ വീട്ടകങ്ങളിലാണ്

അങ്ങനെ കൊവിഡിൽ മുടങ്ങിപ്പോയത് മലബാറിലെ ഏറ്റവും പഴക്കം ചെന്ന , ഈ മണ്ണിൽ ഇഴുകി ചേർന്ന, ഒരുപാട് ഐതീഹ്യങ്ങളുള്ള ആചാരം കൂടിയാണ്. നാട്ടിട വഴികളിലൂടെയുള്ള ഓണപ്പൊട്ടന്‍റെ ഓട്ടം അടുത്ത കൊല്ലം കാണാമെന്ന പ്രതീക്ഷ തന്നെയാണ് ഇവരെ നയി്ക്കുന്നത്.

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി