ബ്രഹ്മപുരത്ത് വീണ്ടും തീ, രാഹുൽ​ഗാന്ധി വിവാദം, ഹെലികോപ്ടർ അപകടം, കസ്റ്റഡി മരണം; ഇന്നത്തെ 10 വാര്‍ത്തകള്‍

Published : Mar 26, 2023, 06:59 PM IST
ബ്രഹ്മപുരത്ത് വീണ്ടും തീ, രാഹുൽ​ഗാന്ധി വിവാദം, ഹെലികോപ്ടർ അപകടം, കസ്റ്റഡി മരണം; ഇന്നത്തെ 10 വാര്‍ത്തകള്‍

Synopsis

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപ്പിടുത്തം. തീ പടർന്നത് സെക്ടർ ഒന്നിൽ. ഇന്ന് രാത്രിയോടെ തീ അണയ്ക്കാനാകുമെന്ന് കളക്ടർ.

ബ്രഹ്മപുരത്ത് ആശങ്കയായി വീണ്ടും തീ 

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപ്പിടുത്തം. തീ പടർന്നത് സെക്ടർ ഒന്നിൽ. ഇന്ന് രാത്രിയോടെ തീ അണയ്ക്കാനാകുമെന്ന്
കളക്ടർ. പുക മാത്രമാണ് ഉള്ളതെന്ന് തദ്ദേശമന്ത്രി. പ്രതിഷേധവുമായി നാട്ടുകാർ. 

പൊലീസ് കസ്റ്റഡിയില്‍ ഗൃഹനാഥന്‍ മരിച്ചു, വിവാദം

തൃപ്പൂണിത്തുറയിൽ ഗൃഹനാഥൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിൽ എസ്ഐക്ക് സസ്പെൻഷൻ. വാഹന പരിശോധനക്കിടെ മനോഹരനെ
മർദ്ദിച്ചെന്ന് ദൃക്സാക്ഷി. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഴുവൻ പൊലീസുകാർക്കെതിരെയും
നടപടി ആവശ്യപ്പെട്ട് ഹിൽപാലസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ്. രക്തസാക്ഷിയുടെ മകനെ അപമാനിച്ചെന്ന് പ്രിയങ്ക. മോദിക്ക് ജനം മറുപടി നൽകും. രാജ്യവ്യാപക സത്യഗ്രഹവുമായി കോൺഗ്രസ്. അയോഗ്യനാക്കപ്പെട്ട എംപി എന്ന് ട്വിറ്റർ ബയോ മാറ്റി
രാഹുൽ ഗാന്ധി. 

കൊച്ചിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു

നെടുമ്പാശ്ശേരിയിൽ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറന്നുയരുന്നതിനിടെ തകർന്നു വീണു. ഒരാൾക്ക് പരിക്ക്. ഹെലികോപ്റ്റർ നീക്കും വരെ
വിമാനസർവീസുകൾ തടസ്സപ്പെട്ടു. റൺവെ തുറന്നത് 2 മണിക്കൂറിന് ശേഷം. 

ISROയുടെ LVM 3 എം 3 വിക്ഷേപണം വിജയം.

 ISROയുടെ LVM 3 എം 3 വിക്ഷേപണം വിജയം. വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ. ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ്
ദാതാവായ വൺവെബ്ബുമായി ഇസ്രൊ കൈകോർക്കുന്ന രണ്ടാം ദൗത്യം.

ഇരട്ടസ്വർണപ്രതീക്ഷയോടെ ഇന്ത്യ

ലോക വനിതാ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇരട്ടസ്വർണപ്രതീക്ഷയോടെ ഇന്ത്യ ഇന്നുമിറങ്ങും. നിഖാത് സരീൻ വിയറ്റ്നാം താരത്തേയും
ലൗലിന ബോർഗോഹെയ്ൻ ഓസ്ട്രേലിയൻ താരത്തേയും നേരിടും.

അനുമോളുടെ കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് ബിജേഷ് അറസ്റ്റിൽ. അതിർത്തിയിലെ വന മേഖലയിൽ നിന്നാണ് ബിജേഷ് പിടിയിലായത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാൾ വനിത സെല്ലിൽ പരാതി നൽകിയതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ബിജേഷിൻറെ മൊഴി.

അപ്പീല്‍ നല്‍കാന്‍ ഗവര്‍ണര്‍

കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗവർണർ. ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. സിംഗിൾ ബെഞ്ച് ഉത്തരവിൽ പിഴവുകൾ ഏറെ ഉണ്ടെന്ന് നിയമോപദേശത്തിൽ പറയുന്നു. നാളെയോ മറ്റന്നാളോ അന്തിമ തീരുമാനം ഉണ്ടാകും.

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം, ആശങ്ക

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് കാട്ടാന ആക്രമിച്ചു . ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നാണ് സൂചന. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.

റഷ്യക്കാരിക്ക് നേരെ പീഡനം, പ്രതിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു

റഷ്യക്കാരിയായ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ യുവതിയെ ആക്രമിച്ച ആഗിലിന്റെ മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തു.  ആശുപത്രിയിൽ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാൻ താത്കാലിക പാസ്പോർട്ടിനായി നടപടി തുടങ്ങി. റിമാൻഡിലായ ആഗിലിനെതിരെ ബലാത്സംഗം ഉൾപെടെ ഗുരുതരമായ വകുപ്പുകളുണ്ട്.

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന