Asianet News MalayalamAsianet News Malayalam

അനുമോളെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ്: ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ്: ഭർത്താവ് അറസ്റ്റിൽ. അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ബിജേഷ് പിടിയിലായത്.

husband vijesh arrested in anumol murder case apn
Author
First Published Mar 26, 2023, 3:04 PM IST

ഇടുക്കി : ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് ബിജേഷ് അറസ്റ്റിൽ. അതിർത്തിയിലെ വന മേഖലയിൽ നിന്നാണ് ബിജേഷ് പിടിയിലായത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാൾ വനിത സെല്ലിൽ പരാതി നൽകിയതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ബിജേഷിൻറെ മൊഴി.

കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലും വീട്ടിലും പരിശോധന നടത്തിയ പൊലീസിന് അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇതേ തുടർന്ന് സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവ് ബിജേഷിൻറെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. പ്രതി അയ്യായിരം രൂപയ്ക്കാണ് മൊബൈൽ ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതി ഭർത്താവ് ബിജേഷ് തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസെത്തി.

husband vijesh arrested in anumol murder case apn

 അനുമോൾ ഇറങ്ങിപ്പോയെന്ന് വിശ്വസിപ്പിച്ചു, കിടപ്പുമുറിയിൽ കയറാൻ അനുവദിച്ചില്ല; ബിജേഷിന്റെ ക്രൂരതയിൽ നടുങ്ങി നാട്

അനുമോള്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഗാര്‍ഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശമായ രീതിയില്‍ സംസാരിക്കുന്നതെന്നായിരുന്നു സന്ദേശം. എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണെന്നും ജീവിതം മടുത്തുവെന്നും സന്ദേശത്തിലുണ്ടായിരുന്നു.  

അനുമോളുടെ ഫോൺ 5000 രൂപയ്ക്ക് വിറ്റു, ബിജേഷ് സംസ്ഥാനം വിട്ടു; കാഞ്ചിയാർ കൊലപാതകത്തിൽ പുതിയ വിവരങ്ങൾ

 

Follow Us:
Download App:
  • android
  • ios