പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് എത്തും. ഇന്നും നാളെയുമായി ആറ് പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

10:52 PM (IST) Nov 16
തെലുങ്ക് വിവാദ പരാമർശത്തിൽ നടി കസ്തൂരി അറസ്റ്റിൽ. ഹൈദരബാദിൽ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയിൽ ഒരു നിർമാതാവിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി
10:50 PM (IST) Nov 16
പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയിൽ. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു ഇയാൾ
06:56 PM (IST) Nov 16
ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് മനുഷ്യ നിര്‍മ്മിതിയായ പ്ലാസ്റ്റിക് മാലിന്യമാണ്. കാര്യക്ഷമമായ രീതിയില്‍ പ്ലാസ്റ്റിക് നിര്‍മ്മാർജ്ജനം സാധ്യമല്ലാതെ വന്നപ്പോള്‍ പ്ലാസ്റ്റിക് പുനരുപയോഗം എന്ന ആശയത്തിലാണ് ഇപ്പോള്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും മുന്‍തൂക്കം നല്‍കുന്നത്. ഇതിനിടെ, അപ്രതീക്ഷിതമായി ഒരു പുഴുവിനെ കണ്ടെത്തിയത് ഈ രംഗത്ത് വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്
06:53 PM (IST) Nov 16
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനായി വോട്ട് തേടി സന്ദീപ് വാര്യർ. റാലിയിൽ വൻ ജന പങ്കാളിത്തം.രാഹുൽ വൻ ഭൂരിപക്ഷം നേടുമെന്ന് സന്ദീപ്
02:34 PM (IST) Nov 16
'തന്നോടും വിഘ്‌നേഷിനോടും ധനുഷിന് പക, ദൈവത്തിന്റെ കോടതിയിൽ ഉത്തരം പറയേണ്ടിവരും', ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി നയൻതാര
02:33 PM (IST) Nov 16
കാത്തുനിൽപ്പ് നീണ്ടില്ല, വേഗത്തിൽ അയ്യനെ തൊഴുതിറങ്ങി ഭക്തർ
02:32 PM (IST) Nov 16
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷം, കോൺഗ്രസ് പ്രവർത്തകരും വിമതരും തമ്മിലടിച്ചു
01:17 PM (IST) Nov 16
'സ്നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ വലിയ കസേരകൾ കിട്ടട്ടെ' കെ സുരേന്ദ്രൻ
01:16 PM (IST) Nov 16
'സന്ദീപ് ബിജെപി വിട്ടത് നന്നായി, കോണ്‍ഗ്രസിൽ ചേർന്നത് കൊണ്ട് വലിയ വ്യത്യാസമൊന്നുമില്ല' എം.വി ഗോവിന്ദൻ
01:15 PM (IST) Nov 16
'ഞാൻ മോദി ആരാധകനല്ല, ബിജെപിയിലെ അച്ചടക്കമുള്ള കാര്യകർത്താവായിരുന്നു ഞാൻ, ഇനി കോണ്‍ഗ്രസുകാരനാണ്' സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട്
07:45 AM (IST) Nov 16
യുപിയിലെ ത്സാൻസിയിൽ മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാതശിശുക്കൾക്ക് ദാരുണാന്ത്യം ; 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം
07:44 AM (IST) Nov 16
കോൺഗ്രസ് കള്ളവോട്ട് ചേർത്തെന്ന് സിപിഎം അനുഭാവികൾ, പഴം വായിലിട്ട് കഴിക്കാനറിയാത്തവരാണല്ലോ സിപിഎമ്മുകാരെന്ന് കോൺഗ്രസ് അനുഭാവിയുടെ മറുപടി; തർക്കിച്ച് തസ്രാക്കിലെ സിപിഎം കോൺഗ്രസ് അനുഭാവികൾ
07:43 AM (IST) Nov 16
കൂമൻകാവിൽ രവി വന്ന് വണ്ടി ഇറങ്ങിയ ആൽമര ചുവട്ടിൽ പി.ജി, തസ്രാക്കിൽ നിന്നും നമസ്തേ കേരളം