'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി

Published : Feb 22, 2026, 11:55 PM IST
child death after injection

Synopsis

ശ്വാസംമുട്ടലിന് കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ നില വഷളാവുകയായിരുന്നുവെന്ന് കുടുംബം. മാതാപിതാക്കൾ ആശുപത്രിക്ക് എതിരെ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സാപ്പിഴവിനെ തുടർന്ന് കുട്ടി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടര വയസ്സുകാരി ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

കുട്ടിക്ക് ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. ഇഞ്ചക്ഷൻ എടുത്ത ശേഷം കുട്ടിയുടെ നില വഷളായതായാണ് കുടുംബം പരാതിയിൽ പറയുന്നത്. കുട്ടിയെ ആംബുലൻസിൽ ഉടൻ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു

ബന്ധുക്കളെ ആംബുലൻസിൽ കയറുന്നതിൽ നിന്ന് ആശുപത്രി ജീവനക്കാർ ആദ്യം തടഞ്ഞതായും കുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‘വീട്ടിലെ വോട്ട്’ പട്ടികയിൽ പേര്, വയോധിക അറിഞ്ഞത് ബൂത്തിലെത്തിയപ്പോൾ, പക്ഷേ അതും ആരോ കള്ളവോട്ടിട്ടു? രണ്ടര മണിക്കൂറിന് ശേഷം നിരാശയോടെ മടക്കം
ചുട്ടുപൊള്ളുന്ന ചൂടിലും തളരാതെ കേരളം, വോട്ട് ചെയ്തത് കനത്ത ചൂടിനെ അവഗണിച്ച്; പാലക്കാട് 38.5 ഡിഗ്രി