നാവിൽ നെഹ്‌റുവും മനസ്സിൽ സവർക്കറുമായി നടക്കുന്ന സതീശൻ, 'കുഞ്ഞിക്കൂനൻ' സിനിമയിലെ വിമൽകുമാറിനെപ്പോലെയാണെന്ന് റഹീം
കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി സി പി എം എംപി എ എ റഹീം രംഗത്ത്. നാക്കിൽ നെഹ്‌റുവിനെയും മനസിൽ സവർക്കറെയും കൊണ്ടു നടക്കുന്ന നേതാവാണ് വി ഡി സതീശനെന്ന് റഹീം പരിഹസിച്ചു. 'കുഞ്ഞിക്കൂനൻ' സിനിമയിലെ 'വിമൽകുമാർ' എന്ന കഥാപാത്രത്തെപ്പോലെയാണ് മുഖ്യമന്ത്രി. 'പുറത്തൊന്ന് പറയുന്നു, മനസിൽ മറ്റൊന്ന് കൊണ്ടു നടക്കുകയാണെന്നും റഹീം പരിഹസിച്ചു. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിമർശനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


