ദേശീയപാത 66ൽ വെങ്ങളം-രാമനാട്ടുകര റീച്ചിൽ ടോള്‍ പിരിവ് തുടങ്ങി; ആദ്യ ദിവസം തന്നെ വൻ ഗതാഗത കുരുക്ക്, പ്രതിഷേധവുമായി കോണ്‍ഗ്രസ്

Published : Jan 15, 2026, 03:07 PM IST
toll protest kozhikode

Synopsis

ദേശീയപാത 66ൽ കോഴിക്കോട് വെങ്ങളം - രാമാനാട്ടുകര റീച്ചിൽ ടോൾ പിരിവിന് തുടക്കം. നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

കോഴിക്കോട്: ദേശീയപാത 66ൽ കോഴിക്കോട് വെങ്ങളം - രാമാനാട്ടുകര റീച്ചിൽ ടോൾ പിരിവിന് തുടക്കം. നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആദ്യ ദിവസം തന്നെ ടോൾ ഗേറ്റിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പരാതികൾ ദേശീയപാതാ അതോറിറ്റിയെ അറിയിക്കുമെന്ന് പൊതുമരാമത്ത് മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തോടെയായിരുന്നു ആദ്യ ദിനത്തെ ടോൾ പിരിവ് തുടങ്ങിയത്. രാവിലെ എട്ട് മണിയോടെ ടോൾ ഗേറ്റ് പരിസരത്തെത്തിയ പ്രതിഷേധക്കാർ ജീവനക്കാരെ തടഞ്ഞു. ഗേറ്റ് ബലമായി തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. നിർമ്മാണം പൂർത്തിയാകാത്തതും ഉയർന്ന ടോൾ നിരക്കുമാണ് പ്രതിഷേധത്തിന് കാരണം. 

വാഹനത്തിരക്ക് കൂടിയതോടെ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. 28 കിലോമീറ്റർ ദൂരത്തിന് കാറിന് ഒരു വശത്തേക്ക് 130 രൂപയാണ് ടോൾ. വലിയ വാഹനങ്ങൾക്ക് ഉയർന്ന തുക നൽകണം. ഇത്ര ചെറിയ ദൂരത്തിന് ഉയർന്ന തുക ടോൾ ഈടാക്കുന്നുവെന്നാണ് പരാതി. പല ഇടങ്ങളിലും റോഡിന് വീതിയില്ല. പാലങ്ങൾ അടക്കമുള്ള നിർമ്മാണങ്ങളും പൂർത്തിയായിട്ടില്ല. പ്രദേശവാസികൾക്ക് ടോളിൽ കൂടുതൽ ഇളവ് അനുവദിക്കമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം, ടോൾ പിരിവിനെതിരായ പരാതിയിൽ അന്വേഷണത്തിന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ കോഴിക്കോട് മുൻസിഫ് കോടതിയുടെതാണ് നടപടി. പ്രതിഷേധം വരും ദിവസങ്ങളിലും തുടരാനാണ് കോൺഗ്രസ് നീക്കം.

 

കാസര്‍കോട് കുമ്പളയിലും ടോള്‍ പിരിവിനെതിരെ സമരം, അറസ്റ്റ്

 

ഇതിനിടെ, കാസർകോട് കുമ്പള ആരിക്കാടി ടോൾ ഗേറ്റ് സമരത്തിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10.50 ന് സമരപ്പന്തലിൽ നിന്നാണ് എംഎൽഎയും മറ്റു സമരക്കാരെയും അറസ്റ്റ് നീക്കിയത്.  പ്രദേശത്ത് ക്രമസമാധാന നില തകരുന്ന സാഹചര്യമുണ്ടെന്ന് കാണിച്ചാണ് നടപടി.ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ ടോൾ ഗേറ്റിലെ ക്യാമറകൾ അടക്കം അടിച്ച് തകർത്തിരുന്നു. ഇതിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തി  കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ച വകുപ്പ് ചുമത്തി കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ മറ്റൊരു കേസുമുണ്ട്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു എന്ന് കാണിച്ച് ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയിലാണ് ഈ കേസെടുത്തത്. അറസ്റ്റ് ചെയ്ത് നീക്കത്തിന് പിന്നാലെ സമരപ്പന്തൽ അടക്കം പൊളിച്ചു മാറ്റിയിട്ടുണ്ട്. സമരം തുടരുമെന്നും സമര രീതിയും സ്ഥലവും ചർച്ച ചെയ്തു തീരുമാനിക്കുമെന്നും എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ സ്ഥാപനത്തില്‍ അതിക്രമം കാണിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ
ഓൺലൈനിൽ ആരോ പടക്കം ഓർഡർ ചെയ്തു, ഉള്ളിൽ പടക്കമെന്നറിയാതെ പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂർ ദേശീയപാതയിൽ കത്തിയമർന്നു; ജീവനക്കാർ രക്ഷപ്പെട്ടു