കിഫ്ബി റോഡുകൾക്ക് ടോള്‍; നയം മാറ്റമല്ല, കാലത്തിനനുസരിച്ചുള്ള നിലപാട് മാത്രമെന്ന് എൽഡിഎഫ് കണ്‍വീനര്‍

Published : Feb 05, 2025, 09:12 AM IST
കിഫ്ബി റോഡുകൾക്ക് ടോള്‍; നയം മാറ്റമല്ല, കാലത്തിനനുസരിച്ചുള്ള നിലപാട് മാത്രമെന്ന് എൽഡിഎഫ് കണ്‍വീനര്‍

Synopsis

കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാൻ ഇടത് മുന്നണി തത്വത്തിൽ തീരുമാനിച്ചെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നയം മാറ്റമല്ലെന്നും കാലത്തിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടിപി രാമകൃഷ്ണൻ.

തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാൻ ഇടത് മുന്നണി തത്വത്തിൽ തീരുമാനിച്ചെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടോൾ വേണ്ടെന്നുവെച്ചാൽ വികസനത്തിൽ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയില്ല. ടോൾ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും, കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

എലപ്പുള്ളിയിൽ മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ എന്തൊക്കെ എൽഡിഎഫിൽ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ലെന്നും ആര്‍ജെഡി പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ടിപി  രാമകൃഷ്ണൻ പറഞ്ഞു. ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത് മാധ്യമങ്ങളാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിച്ചു,പ്ലാറ്റ്‍ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി യുവതിക്ക് പരിക്ക്

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ