ചീഫ് സെക്രട്ടറി പ്രതിയായ കെഎംഎംഎൽ അഴിമതി: രേഖകൾ ഹാജരാക്കാന്‍ കോടതി നിർദ്ദേശം

By Web TeamFirst Published Jan 14, 2020, 2:48 PM IST
Highlights

ചീഫ് സെക്രട്ടറി ടോം ജോസ് കെഎംഎംഎൽ  എംഡി ആയിരിക്കെ 250 മെട്രിക് ടൺ മഗ്‌നീഷ്യം ഇറക്കുമതി ചെയ്‌തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിയായ കെഎംഎംഎൽ അഴിമതിക്കേസിലെ രേഖകൾ ഹാജരാക്കാന്‍ കോടതി നിർദ്ദേശം.തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വിജിലൻസ് അന്വേഷണ സംഘം ടോം ജോസിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ആക്ഷേപത്തിൽ വാദം പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. അന്തിമ റിപ്പോർട്ടിൽ ഒപ്പം സമർപ്പിക്കാത്ത രേഖകൾ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചെങ്കിലും എല്ലാ രേഖകളും ഹാജരാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും കോടതി നിർദ്ദേശം നൽകിയത്. ടോം ജോസ് കെഎംഎംഎൽ  എംഡി ആയിരിക്കെ 250 മെട്രിക് ടൺ മഗ്‌നീഷ്യം ഇറക്കുമതി ചെയ്‌തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. 

Read More മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം; കെഎംഎംഎല്ലിന് മുന്നില്‍ ജനകീയ സമരം
 

click me!