'വിദേശത്താണ് ജോലി, പോയില്ലെങ്കിൽ ഉപജീവനത്തെ ബാധിക്കും'; അനുമതി തേടി തച്ചങ്കരി ഹൈക്കോടതിയിൽ

Published : Oct 24, 2026, 05:17 PM IST
tomin thachankari

Synopsis

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഷാർജയിലെ ജ്വല്ലറിയിൽ ജോലിക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ ഉപജീവനത്തെ ബാധിക്കുമെന്നാണ് ഹർജിയിലെ വാദം. വിഷയത്തിൽ മറുപടി നൽകാൻ കോടതി സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഷാർജയിലെ ജ്വല്ലറിയിൽ ജീവനക്കാരനാണെന്നും പോകാൻ കഴിഞ്ഞില്ലെങ്കിൽ ഉപജീവനത്തെ ബാധിക്കുമെന്നും തച്ചങ്കരി ഹർജിയിൽ പറയുന്നു. എന്നാൽ, ജയിലിൽനിന്ന് ഇപ്പോൾ ഇറങ്ങിയതല്ലേയുള്ളൂവെന്നായിരുന്നു കോടതിയുടെ ചോദ്യം. വിഷയത്തിൽ മറുപടി നൽകാൻ സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച കോടതി, അതിനുശേഷമായിരിക്കും ഹർജി പരിഗണിക്കുക. മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ ഇളവ് തേടിയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്.

യുഎഇയിലേക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി നൽകണമെന്നും അല്ലെങ്കിൽ, ഒക്ടോബർ 26 മുതൽ 2027 മാർച്ച് 31 വരെയുള്ള സമയത്ത് യുഎഇയിലേക്ക് പോകാൻ അനുമതി നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതി തച്ചങ്കരിയെ 4 വർഷം തടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ചു
നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചില്ല, തിങ്കളാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ച് കാലിക്കറ്റ് സർവകലാശാല