എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം

Published : Sep 01, 2020, 07:22 PM IST
എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം

Synopsis

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിക്കും എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കുമാണ് ഡിജിപി റാങ്ക്

തിരുവനന്തപുരം: കേരള കേഡറിലെ രണ്ട് മുതിർന്ന എഡിജിപിമാർക്ക് സ്ഥാനക്കയറ്റം. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിക്കും എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കുമാണ് ഡിജിപി റാങ്ക്. റോഡ് സേഫ്റ്റി കമ്മീഷണർ എൻ ശങ്കർ റെഡ്ഡി വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

1987 ലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ലോക്‌നാഥ് ബെഹ്റ, ഋഷിരാജ് സിങ്, ആർ ശ്രീലേഖ എന്നിവരാണ് ഡിജിപി റാങ്കിലുള്ള മറ്റുള്ളവർ. ടോമിൻ തച്ചങ്കരിയുടെ നിയമന ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പത്രക്കുറിപ്പിൽ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭിന്നശേഷിക്കാരിയായ വയോധികുടെ കടയിൽ മോഷണം, പണവും സാധനങ്ങളും നഷ്ടപ്പെട്ടു; പൊലീസിൽ പരാതി നൽകി
916 മുദ്രപതിപ്പിച്ച വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിയത് ലക്ഷങ്ങള്‍; അറസ്റ്റ് ചെയ്ത യുവാവിന്‍റെ പേരില്‍ സമാനമായ നിരവധി കേസുകള്‍