
കൊല്ലം: പീഡന കേസ് ഒതുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന വിവാദം ഉണ്ടായ സംഭവത്തിന്റെ പേരിൽ എൻസിപിയിൽ കൂട്ട പുറത്താക്കൽ. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പുറത്താക്കൽ. യുവതിയുടെ പരാതിയിൽ പരാമർശിക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയംഗം പദ്മാകരൻ, രാജീവ് എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പരാതിക്കാരിയായ യുവതിയുടെ പിതാവിനെയും പുറത്താക്കിയിട്ടുണ്ട്.
കൊല്ലത്തു നിന്നുളള സംസ്ഥാന സമിതി അംഗം പ്രദീപും പാർട്ടിക്ക് പുറത്തായി. മന്ത്രി ശശീന്ദ്രൻ ഈ വിഷയത്തിൽ ഇടപെട്ടത് പ്രദീപ് പറഞ്ഞതു പ്രകാരമായിരുന്നു. ജയൻ പുത്തൻ പുരക്കൽ (എറണാകുളം), എസ് വി അബ്ദുൾ സലീം (കോഴിക്കോട് ), ബിജു ബി. (കൊല്ലം), ഹണി വിറ്റോ (തൃശൂർ) എന്നിവരെയും പുറത്താക്കി. ശശീന്ദ്രൻ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചവരാണ് ഈ നേതാക്കൾ.
updating...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam