മൂവാറ്റുപുഴ മണിയംകുളത്ത് സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചു; ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Aug 20, 2025, 10:45 AM IST
accident

Synopsis

ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

മൂവാറ്റുപുഴ: വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ മണിയംകുളത്താണ് സംഭവം. സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ് മറ്റൊരു സ്കൂൾ വാഹനത്തിന് പിറകിലിടിച്ചു. മൂവാറ്റുപുഴ മണിയംകുളം കവലയിൽ ഇന്ന് രാവിലെയാണ് സംഭവം. ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ​ഗുരുതരമല്ല. വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച് സത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ
മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു