
കോഴിക്കോട് : കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ശാഖ കേന്ദ്രീകരിച്ച് നടന്നത് വന്‍ തട്ടിപ്പ്. എട്ട് കോടി രൂപ കൂടി നഷ്ടമായി കാട്ടി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് ബാങ്ക് മാനേജര്‍ റിജില്‍ തട്ടിയെടുത്ത തുക 12 കോടിയായി.
പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ കോഴിക്കോട്ടെ ലിങ്ക് റോഡ് ശാഖയിലെ നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് മുന്‍ മാനേജര്‍ എംപി റിജില്‍ കോടികള്‍ തട്ടിയെടുത്തതിന്‍റെ വിവരങ്ങളാണ് ഒന്നൊന്നായി പുറത്തു വരുന്നത്. കോര്‍പറേഷന്‍ അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ 12 കോടി രൂപയുടെ തട്ടിപ്പിലെത്തി നില്‍ക്കുന്നത്. 2 കോടി 54 ലക്ഷം രൂപ നഷ്ടമായതായെന്ന് കാട്ടി കോര്‍പറേഷന്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഇന്ന് ബാങ്ക് അധികൃതര്‍ ഈ തുക കോര്‍പറേഷന്‍ അക്കൗണ്ടില്‍ തിരികെ നിക്ഷേപിച്ചിരുന്നു.
പിഎൻബി മാനേജർ കോഴിക്കോട് കോർപ്പറേഷന്റെ അക്കൌണ്ടിലെ ഒന്നരകോടി കൂടി തട്ടി; തെളിവുകൾ പുറത്ത
പിന്നാലെയാണ് കൂടുതല്‍ തുക നഷ്ടപ്പെട്ട വിവരം പുറത്തു വന്നത്. വിവിധ പദ്ധതികള്‍ക്കായി കോഴിക്കോട് കോര്‍പറേഷന്‍ എസ്ബി അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുകയും, കുടുംബശ്രീ അക്കൗണ്ടില്‍ നിന്നുളള തുകയുമാണ് മാനേജര്‍ റിജില്‍ തന്‍റെ പേരിലേക്കും പിതാവിന്‍റെ പേരിലേക്കും മാറ്റിയത്. തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരുമെന്നാണ് സൂചന. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം കോഴിക്കോട്ടെ ലിങ്ക് റോഡ് ശാഖയില്‍ പരിശോധനയും കണക്കെടുപ്പും തുടരുകയാണ്. റിജിൽ ഒളിവിലുമാണ്. അതിനിടെ, സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ നീക്കണമെന്നും കോര്‍പറേഷന്‍ ധവളപത്രം പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. ഒരു മാനേജര്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പല്ല ഇതെന്നാണ് ബാങ്കിംഗ് രംഗത്തെ വിധഗ്ധരുടെ അഭിപ്രായം. തട്ടിയെടുത്ത തുക റിജില്‍ ചൂതാട്ടത്തിനോ മറ്റോ ഉപയോഗിച്ചോ എന്നതടക്കമുളള കാര്യങ്ങളും അന്വേഷണത്തിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ സര്‍ക്കിള്‍ ഓഫീസിലേക്ക് നാളെ പ്രതിഷേധ മാര്‍ച്ച് നടത്തും.
കോഴിക്കോട് കോർപ്പറേഷൻ്റെ ബാങ്ക് അക്കൌണ്ടിൽ തിരിമറി; പിഎൻബി സീനിയർ മാനേജർ സസ്പെൻഷനിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam