ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാൻ കൈക്കൂലി വാങ്ങി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

By Web TeamFirst Published Jan 28, 2023, 6:10 PM IST
Highlights

സാബു മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.

കൊച്ചി : ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനെയും ഹോട്ടലുടമകളെയും സിബിഐ കോടതി ശിക്ഷിച്ചു. കൊച്ചിയിലെ മുൻടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ എസ് സാബുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. സാബു മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഹോട്ടൽ ഉടമകൾ 55,000 രൂപ വീതം പിഴയൊടുക്കണം. 2011ലാണ് ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി അനുവദിക്കാൻ കൈക്കൂലി ഇടപാട് നടത്തിയത്. കണ്ണൂരിലെ ഹോട്ടലുടമകളായ എൻ കെ നിഗേഷ് കുമാർ, ജെയിംസ് ജോസഫ് എന്നിവർക്ക് ഓരോ വർഷം തടവും വിധിച്ചു. ഇരുവരും അരലക്ഷം രൂപ വിതം പിഴയടയ്ക്കണം.

click me!