
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ രണ്ടാളുടെ പരിക്ക് ഗുരുതരമാണ്. വിദ്യാർത്ഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റൻറ് പ്രൊഫസർ ആയ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ദ ചികിൽസയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 42 ഓളം വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ബസ്സിലെ രണ്ട് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ ബൈപ്പാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിൻ്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞു ബസ് ചരിഞ്ഞാണ് അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam