തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ‌ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Published : Apr 16, 2023, 05:24 PM ISTUpdated : Apr 16, 2023, 06:33 PM IST
തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ‌ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Synopsis

14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്.

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു.  കോഴിക്കോട് മാങ്കാവിൽ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. 8, 9 ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ്  മരിച്ചത്. മുതിർന്ന 3 പേരെ സെക്യൂരിറ്റി ജീവനക്കാർ ബഹളം കേട്ട് എത്തി ആദ്യം രക്ഷിച്ചു. പിന്നീട്  കുട്ടികളും അപകടത്തിൽ പെട്ട വിവരം അറിഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവരെയും ഉടൻതന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K