മത്സരിച്ച നാല് സീറ്റും വിടില്ല, ഇല്ലെങ്കിൽ എൽഡിഎഫ് വിടുമെന്ന സൂചന നൽകി എൻസിപി

Web Desk   | Asianet News
Published : Jan 06, 2021, 09:13 PM ISTUpdated : Jan 06, 2021, 11:38 PM IST
മത്സരിച്ച നാല് സീറ്റും വിടില്ല, ഇല്ലെങ്കിൽ എൽഡിഎഫ് വിടുമെന്ന സൂചന നൽകി എൻസിപി

Synopsis

എൽഡിഎഫിനുള്ളിലെ തർക്കത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ടിപി പീതാംബരൻ മാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുംബൈ: എൻസിപി ഇടതുമുന്നണി വിടുമെന്ന സൂചനയുമായി ടി പി പീതാംബരൻ മാസ്റ്റർ. എൽഡിഎഫിനുള്ളിലെ തർക്കത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ടിപി പീതാംബരൻ മാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മത്സരിച്ച നാല് സീറ്റുകളും എൻസിപിക്ക് വേണം. മറ്റൊരാൾക്ക് നൽകാനുള്ള തീരുമാനം അംഗീകരിക്കില്ല. സംസ്ഥാനത്തെ തർക്കം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തും. അന്തിമ തീരുമാനം കേന്ദ്രം എടുക്കും.അത് സംസ്ഥാനത്ത് എല്ലാവരും അംഗീകരിക്കുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എ.കെ ശശീന്ദ്രന് പിന്നാലെ ശരദ് പവാറിനെ കാണാൻ മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും മുംബൈയിലെത്തിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടിഎൻ ഗോപകുമാറിന്റെ ഓർമകൾക്കിന്ന് പത്തു വയസ്; ഏഷ്യാനെറ്റ് ആസ്ഥാനത്തെ റോഡിന് പേര് നൽകി ആദരം, മേയർ വിവി രാജേഷ് പേര് അനാഛാദനം ചെയ്യും
എസ്ഐആർ; പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും