എസ്ഐആർ നടപ്പാക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധം, സംഘപരിവാർ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കമെന്നും എൽഡിഎഫ്

Published : Oct 27, 2025, 11:18 PM IST
tp ramakrishnan

Synopsis

എസ്ഐആർ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് എൽഡിഎഫ്. ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാനും സംഘപരിവാർ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നും,   ശക്തമായി പ്രതിഷേധിക്കണമെന്നും എൽഡിഎഫ്

തിരുവനന്തപുരം : എസ്ഐആർ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ജനാധിപത്യ വിരുദ്ധമെന്ന് എൽഡിഎഫ്. തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് എൽഡിഎഫ് ആഹ്വാനം ചെയ്തു. രാജ്യത്ത്‌ ജനങ്ങള്‍ക്ക്‌ വോട്ടവകാശം ഉറപ്പുവരുത്തുന്നതിന്‌ ഉത്തരവാദിത്വമുള്ള ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അതിന്റെ വിശ്വാസ്യത കളയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ കഴിഞ്ഞ കുറച്ച്‌ കാലമയി നടപ്പിലാക്കികൊണ്ടിരിക്കുന്നത്‌. ലക്ഷക്കണക്കിന്‌ വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ്‌ തുടര്‍ച്ചയായി കമ്മീഷന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. സംഘപരിവാറിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നവിധമുള്ള പ്രവര്‍ത്തനമാണ്‌ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്‌.

കേരളത്തില്‍ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയെ സംബന്ധിച്ചുള്ള ചോദ്യത്തിന്‌ വിജ്ഞാപനം ആയിലല്ലോ എന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മറുപടി അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണ്‌. നമ്മുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ ടി.പി രാമക്യഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. 

 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'